May 14, 2024

ഗ്യാലറി ഒരുങ്ങി: കളിക്കാരും: ഇനി ഇരുപത് നാൾ മാനന്തവാടിക്ക് ഫുട്ബോൾ ലഹരി.

0
Img 20200120 Wa0106.jpg
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റും മാനന്തവാടി മർച്ചന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് മാനന്തവാടി ജി.വി.എച്ച്.എസ്.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങ് കുറിക്കും. ആദ്യ മത്സരത്തിൽ ഉഷ എഫ്.സി തൃശ്ശൂരും – അൽ ഷബാബ് തൃപ്പനച്ചിയും തമ്മിൽ മാറ്റുരയ്ക്കും. ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ച് മാനന്തവാടിയിൽ ഇന്നലെ വിളംബര ജാഥയും നടന്നു.
 20 ദിവസം നീണ്ട് നില്‍ക്കുന്ന മത്സരത്തില്‍ 20 അഖിലേന്ത്യ ടീമുകള്‍ കാൽപന്തുകളിയുടെ കാൽ പൊരുക്കം കാഴ്ചവെക്കുന്നതായിരിക്കും മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഇനിയുള്ള രാത്രികളിൽ അരങ്ങ് തകർക്കുക. കഴിഞ്ഞ 16 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നതാണ് ഉദയ ഫുട്‌ബോള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കിഡ്‌നി രോഗികള്‍, കിടപ്പിലായ രോഗികള്‍, നിര്‍ദ്ദനരായ 7 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം, നിര്‍ദ്ദനര്‍ക്ക് വീടും സ്ഥലവും തുടങ്ങി ഒട്ടനവധി സഹായങ്ങള്‍ ഉദയ ഫുട്‌ബോളിലൂടെ നല്‍കാന്‍ കഴിഞ്ഞു.
വയനാട് ജില്ലയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ഉദയ ഫുട്‌ബോളില്‍ 80ല്‍ പരം വിദേശതാരങ്ങളും അണിനിരക്കും.4500 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്,
ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിന് 50 കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ടീം ഉദയ ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ 16 വർഷവും ഉദയ ഫുട്ബോളിനെ നെഞ്ചിലേറ്റിയ ഫുട്ബോൾ പ്രേമികൾ 17-ാമത് ഫുട്ബോൾ മാമാങ്കവും നെഞ്ചിലേറ്റുമെന്ന്  തന്നെയാണ് സംഘാടകരുടെ കണക്ക്കൂട്ടൽ ഒപ്പം ഇന്നത്തെ ഉദ്ഘാടന മത്സരത്തിന്റെ പുത്തൻ സ്മാഷുകളുടെ അങ്ങ് തകർക്കുന്ന പ്രകടനം കാണാനുള്ള തിരക്കിലുമാണ് വയനാടൻ ഫുട്ബോൾ പ്രേമികൾ എല്ലാദിവസവും മത്സരങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട് .16 വർഷത്തിനിടയിൽ ആദ്യമായാണ് ഉദയ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെന്റ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നത് . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *