June 14, 2026

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വാട്ടർ ഫിൽറ്ററുകൾ വിതരണം ചെയ്തു.

0
Water-Filter.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തര വികസന പദ്ധതികളുടെ ഭാഗമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വാട്ടർ ഫിൽറ്ററുകൾ വിതരണം ചെയ്തു. സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന, വാട്ടർ എയിഡ് എന്നിവയുമായി സഹകരിച്ചാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി  അന്താരാഷട്ര നിലവാരത്തിലുള്ള വാട്ടർ ഫിൽറ്ററുകൾ ജില്ലയിലെ അംഗൻവാടികൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ, ആരാധനാലയങ്ങൾ തുടങ്ങിയ പൊതു സ്ഥാപങ്ങൾക്ക് സൗജന്യമായി നൽകിയത്. ഒരു വാട്ടർ ഫിൽറ്ററിന് വിപണിയിൽ 27500 രൂപ വിലയുണ്ട്. ആകെ 89,37,500 രൂപയുടെ മൂല്യമുള്ള 325 വാട്ടർ ഫിൽറ്ററുകൾ ജില്ലയിൽ വിതരണം ചെയ്തത് . പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ടെസ്‌ന വർഗീസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *