April 29, 2024

2000 ആദിവാസി ഊരുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

0

 സംസ്ഥാന സാക്ഷരതാ മിഷന്‍ ജനുവരി 30 വരെ സംസ്ഥാനത്ത് നടത്തുന്ന ഭരണഘടനാ സാക്ഷരത പദ്ധതിയുടെ ഭാഗമായി  ജില്ലയില്‍ ശനിയാഴ്ച  (ജനുവരി 25) 2000  ആദിവാസി ഊരുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.  ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇന്‍സ്ട്രക്ടര്‍മാരും ജനപ്രതിനിധികളും ഊരുകൂട്ടം മൂപ്പന്മാരും പ്രേരക്മാരും പ്രൊമോട്ടര്‍മാരും നേതൃത്വം കൊടുക്കും. കല്‍പ്പറ്റ നഗരസഭയിലെ നെടുനിലം ഊരില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും  പനമരം പഞ്ചായത്തിലെ ആര്യന്നൂര്‍ ഊരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമയും മാനന്തവാടി നഗരസഭയില്‍ പൊലമൊട്ടം ഊരില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജും  സുല്‍ത്താന്‍ ബത്തേരിയിലെ വെള്ളപ്പാട്ട് ഊരില്‍ ചെയര്‍മാന്‍ ടി.എല്‍ സാബുവും കല്‍പ്പറ്റ നഗരസഭയില്‍ ഓടമ്പം  കോളനിയില്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷും  മാനന്തവാടി ബ്ലോക്കില്‍ മുള്ളന്‍കൊല്ലി കോളനിയില്‍ ബ്ലോക്ക് പ്രസിഡണ്ട് ഗീത ബാബുവും ബത്തേരി ബ്ലോക്കിലെ തൊടുവെട്ടി കോളനിയില്‍ പ്രസിഡണ്ട് ലതശശിയും പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി കരിമ്പന  കോളനിയില്‍ ബ്ലോക്ക് പ്രസിഡണ്ട് ടി.എസ് ദ്വിലീപ് കുമാറും കല്‍പ്പറ്റ ബ്ലോക്കിലെ കല്ലുമല റാട്ടക്കൊല്ലി കോളനിയില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ഉഷ തമ്പിയും പൊഴുതന ഇം.എം.എസ് കോളനിയില്‍ ആദിവാസി ഊരുകൂട്ടം മൂപ്പന്‍ ബാലകൃഷ്ണനും ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുക്കും.   എല്ലാ ഗ്രാമപഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വായന ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക നായകന്മാരും പരിപാടിയില്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *