July 14, 2026

ജയ്ർ ബോൾസൊനാരോവിനെതിരെ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

0
09.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: റിപ്പബ്ലിക്ക് ദിനത്തിൽ ഔദ്യോഗിക അഥിതിയായ വലതുപക്ഷ മോദി സർക്കാർ ക്ഷണിച്ചിട്ടുള്ളത്. ട്രോപ്പിക്കൽ ട്രം പ് എന്ന് വിശേഷണമുള്ള ജയ്ർ ബോൾസൊനാരോവിനെയാണ്. തികഞ്ഞ വലതുപക്ഷ ഫാസിസ്റ്റ് ആയ ബോൺ സൊനാരോവിനെ ക്ഷണിച്ച് വരുത്തുന്നത് ഇന്ത്യയുടെ മതേതരജനാധിപത്യ സമാധാന പ്രതിഛായക്ക് ലോകര ജ്യങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന അവമതിപ്പ് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. കറുത്ത വർഗ്ഗക്കാരോടും ആദിവാസി സമൂഹത്തോടും തികഞ്ഞ അവജ്ഞയും പ്രതികാരമനോഭാവവും പ്രകടിപ്പിക്കുന്ന ബോൺസോനാരോ യെപോലൊരാളെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ഒരു കടന്നാക്രമണമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സി.കെ.ശശീന്ദ്രൻ എം എൽ എ പറഞ്ഞു.ജില്ലാ സെക്രട്ടറി എം, ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു.ഡോ. ജിവ്സൻ വി പോൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജെയ്ൻ ആൻറണി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *