September 8, 2026

പൗരത്വ ഭേദഗതി നിയമത്തിെനെതിരെ സൃഷ്ടി ഗ്രന്ഥശാല സായാഹ്ന സദസ് സംഘടിപ്പിച്ചു .

0
10.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിെനെതിരെ  സൃഷ്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സായാഹ്ന    സദസ്  സംഘടിപ്പിച്ചു.ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശാലയായ ജനാധിപത്യവും മതനിരപേക്ഷതയുടെ തുല്യതയും തകർത്തു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്.രാജ്യത്ത് ശാന്തിയും മനുഷ്യരുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനും ഭരണഘടന സംരക്ഷിക്കാനും രാജ്യസ്നേഹികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് പി.കെ.ബാബുരാജ് പറഞ്ഞു.ടി.ജി. ബീന അധ്യക്ഷത വഹിച്ചു.വി.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി.ബാലകൃഷണൻ സ്വാഗതം പറഞ്ഞു. പി.പി. ആലി, റസാഖ് കൽപ്പറ്റ, സി.പി. റഹീസ്, സി.കെ.നൗഷാദ് എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *