June 13, 2026

സ്യൂട്ട് കോണ്‍ഫറന്‍സ്

0
By ന്യൂസ് വയനാട് ബ്യൂറോ

ജനുവരി മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 31 ന് ഉച്ചയ്ക്ക് 2 നും ശേഷം ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗും കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 
സ്‌പെഷ്യല്‍ റിവാര്‍ഡ് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  2019-20 അധ്യയന വര്‍ഷത്തില്‍ കല-കായിക, അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് റിവാര്‍ഡ്.   വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫെബ്രുവരി 29നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04936 206355.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത കരാറുകാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫെബ്രുവരി 5 ന് വൈകീട്ട് 3 വരെ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *