June 13, 2026

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി എ.കെ.ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

  രാജ്യത്തിന്റെ 71 ാം മത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ  ഇന്ന് (ജനുവരി 26) കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  നടക്കും. രാവിലെ 8.35 ന് വിശിഷ്ടാത്ഥിതിയായ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. 8.45 ന്  പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നിവര്‍ അണിനിരക്കുന്ന 34 പ്ലാറ്റൂണുകളുടെ മാര്‍ച്ച് പാസ്റ്റ് നടക്കും. മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മികച്ച പരേഡുകള്‍ കാഴ്ചവെച്ച ടീമുകള്‍ക്കുള്ള  സമ്മാന വിതരണവും മികച്ച ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന സ്‌കൂളിനുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിക്കും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *