July 14, 2026

പുത്തുമല-ഒരു നേര്‍ക്കാഴ്ച ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

0
02-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മേട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് അക്കാദമിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പാള്‍ പി.കെ സ്മിത അധ്യക്ഷത വഹിച്ചു. പുത്തുമല-ഒരു നേര്‍ക്കാഴ്ച, പരിസ്ഥിതി പ്രദര്‍ശനം, ട്രാഫിക് ബോധവത്കരണം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ജനജാഗ്രത പുരസ്‌കാര ജേതാവ് കെ.പി.ഹരിദാസിന്റെ നാനൂറില്‍പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലു ണ്ടായിരുന്നു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.  ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് അക്കാദമി കണ്‍വീനര്‍ കെ.ഇ.അബ്ദുള്‍ റൗഫ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി. റെജി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *