May 9, 2026

ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
IMG-20200125-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
ടീം ഉദയയുടെയുടെ നേതൃത്വത്തിൽ മാനന്തവാടി വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉദയ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ മത്സരത്തിൽ അൽ ഷബാബ് തൃപ്പനച്ചിയെ 2-0 ത്തിന് പരാജയപ്പെടുത്തി ഉഷ എഫ്.സി വിജയകിരീടം ചൂടി.20 ദിവസം നീണ്ടു നിൽകുന്നതാണ് ടൂർണ്ണമെന്റ്
സംഘാടക സമിതി ചെയർമാൻ ജോണി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സ്നേഹവീടുകളുടെ പ്രഖ്യാപനം റിഷി ഗ്രൂപ്പ് ജനറൽ മാനേജർ ജോഷി ബേസിൽ നിർവ്വഹിച്ചു.നിർദ്ധനരായ അഞ്ച് വീട്ടുകാർക്ക് നൽകുന്ന സ്ഥലത്തിന്റ സ്ഥലം സൗജന്യമായി നൽകുന്ന തൈയുള്ളതിൽ റിയാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമക്ക് ആധാരം കൈമാറി.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ, ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ ഹബീബുള്ള, അഹമദ്കുട്ടി, യൂസഫ് കെ.എഫ്.സി.,കമ്മനമോഹനൻ, കെ.ഉസ്മാൻ ,എ.എം.നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *