April 26, 2024

പ്രളയബാധിതരുടെ ദുരിതത്തിനറുതിയാവുന്നു: പീപ്പിൾസ് വില്ലേജ് ഉടൻ നാടിന് സമർപ്പിക്കും.

0
Img 20200126 Wa0051.jpg
മഹറൂഫ് പനമരം
       .2018ലെ മഹാ പ്രളയബാധിതർക്കായി പീപ്പിൾസ് 
ഫൗണ്ടേഷൻ പനമരത്തിന് സമീപം നീരട്ടാടി റോഡിൽ പണികഴിപ്പിച്ച സ്വപ്നഭവന പദ്ധതിയായ പീപ്പിൾസ് വില്ലേജ് ഉടൻ നാടിന് സമർപ്പിക്കും.
പ്രകൃതി സുന്ദരമായ രണ്ടര എക്കർ പ്രദേശത്ത് എല്ലാ വിഭാഗം മതവിശ്വാസികളെയും ഉൾകൊള്ളിച്ച് കൊണ്ട് 25 കുടുംബങ്ങൾക്കാണ് ഇവിടെ സ്വപ്നഭവനം കൈമാറുന്നത്
500 സ്ക്വയർ ഫീറ്റിൽ  രണ്ട് കിടപ്പ് മുറി അടുക്കള ബാത്ത് റൂം സൗകര്യത്തോടെ പണിത വിടുകളുടെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ ദ്രുതഗതിയിൽ നടന്ന് വരുന്നത്.
ഇതോടനുബന്ധിച്ച് കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള അംഗൺൻവാടി  ,രോഗി പരിചരണത്തിനുള്ള ക്ലിനിക്ക് , കളിസ്ഥലം എല്ലാം അടങ്ങിയ താണ് ജമാഅത്തേ ഇസ്ലാമി കേരള സംസ്ഥാന സമിതിയുടെ  ജീവകാരുണ്യ സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ ഇവിടെ ഒരുക്കിയിട്ടുള്ളത്.
2018ലെ മഹാപ്രളയത്തിൽ സർവ്വവും നഷ്ടപെട്ട ഏറ്റവും അർഹരായ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നിള്ള  25 കുടുംബങ്ങൾക്കാണ് വീടുകൾ അടുത്ത മാസം കൈമാറാൻ പോകുന്നത്.
ഒരു വർഷം മുൻപ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തറക്കല്ലിട്ട പീപ്പിൾസ് വില്ലേജിൽ വിടുകളുടെ മുഴുവൻ പ്രവർത്തിയും കഴിഞ്ഞു. പാർട്ട് തിരിക്കുന്ന കോൺഗ്രീറ്റ് റോഡുകളുടെയും മറ്റും ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് പൂർത്തിയാകുന്ന മുറക്ക് അടുത്ത മാസം തന്നെ താക്കോൽ കൈമാറാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
2018ലെ പ്രളയത്തിൽ ജമാഅത്തേ ഇസ്ലാമിയുടെ നിയന്ത്രണത്തിലുളള പനമരം ബസ്റ്റാന്റിന് പിറകിലെ മസ്ജിദുൽ ഹുദ യിൽ രണ്ടാഴ്ചയോളമാണ് നൂറോളം വരുന്ന വിവിധി മതക്കാരായ  ദുരിതബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പായി പള്ളി ഒരുക്കി കൊടുത്തത്. പീപ്പിൾസ് വില്ലേജിന്റെ താക്കോൽൽ കൈമാറ്റ ചടങ്ങിന്റെ ചരിത്ര നിമിഷത്തിന് കാത്തിരിക്കുകയാണ് ദുരിതബാധിതരായ കുടുംബങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *