August 13, 2026

ഭരണഘടനാ സംരക്ഷണ റാലിയിൽ അയ്യായിരം പേരെ പങ്കെടുപ്പിക്കുമെന്ന് മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മറ്റി

0
IMG-20200125-WA0286.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.യു.ഡി.എഫ്.ഭരണഘടനാ സംരക്ഷണ റാലിയിൽ അയ്യായിരം പേരെ പങ്കെടുപ്പിക്കുവാൻ മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മറ്റി യോഗം തീരുമാനിച്ചു.
മത സൗഹാർദ്ദവും ജനങ്ങൾ തമ്മിലുള്ള ഐക്യവും തകർക്കും വിധമുള്ള പൗരത്വ ഭേദഗതിനിയമം അടക്കമുള്ള ബി.ജെ.പി.സർക്കാറിന്റെ അവകാശ ലംഘന നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി 30 ന് കൽപ്പറ്റയിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണയാത്ര ചരിത്ര സംഭവമാക്കി മാറ്റുവാനും യോഗം തീരുമാനിച്ചു. മാനന്തവാടി നിയോജക മണ്ഡലംയു.ഡി.എഫ് കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു.കൺവീനർ 
അഡ്വ .എൻ.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. യു ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം ഉൽഘാടനം ചെയ്തു.ജില്ലാ കൺവീനർ എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, കടവത്ത് മുഹമ്മദ്, കെ.ജെ. പൈലി, എം.സി.സെബാസ്റ്റ്യൻ ,ഭൂപേഷ്, ജവഹർ, പടയൻ അബ്ദുള്ള, പി.വി.ജോർജ്, കെ.എം.അബ്ദുള്ള, അഹമ്മദ് മാസ്റ്റർ, ഗീത ബാബു, ഉഷാ വിജയൻ ,കെ.കെ.സി.മൈമൂന, കമർ ലൈല, പ്രീത രാമൻ ,തങ്കമ്മയേശുദാസ് ,കേളോത്ത് അബ്ദുള്ള, പി.കെ.അമീൻ ,പി.വി.എസ്.മൂസ്സ,ഹാരിസ് കാട്ടിക്കുളം,
സിദ്ദീഖ് തലപ്പുഴ,എന്നിവർസംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *