August 14, 2026

പൗരത്വ നിയമവും ഇന്ത്യൻ ഭരണ ഘടനയും: വെള്ളമുണ്ടയിൽ പ്രകടനവും സെമിനാറും നടത്തി.

0
IMG-20200126-WA0131.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റുമായി ചേർന്ന് പൗരത്വ നിയമവും ഇന്ത്യൻ ഭരണ ഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി വെള്ളമുണ്ട സിറ്റിയിൽ സെമിനാർ നടത്തി. ബത്തേരി സെന്റ് മേരീസ് കോളേജ് അസി.പ്രൊഫസർ ശ്രീജിത്ത് ശിവരാമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എൻ പ്രഭാകരൻ, പി ഇസ്മായിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പൗലോസ്, ഷാജൻ ജോസ് പ്രസംഗിച്ചു.മുഹമ്മദലി അലുവ സ്വാഗതവും മണിമ അന്ത്രു നന്ദിയും പറഞ്ഞു.പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  സെമിനാറിന് മുമ്പ് ടൗണിൽ പ്രകടനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *