August 14, 2026

രാഹുൽ ഗാന്ധി എം.പി.യുടെ ഭരണഘടന സംരക്ഷണ യാത്ര ചരിത്ര സംഭവമായിരിക്കുമെന്ന് കെ.സി.വേണുഗോപാൽ

0
IMG-20200126-WA0175.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
രാജ്യത്തിന്റെ പൊതുമനോഭാവം പ്രകടമാക്കുന്നതായിരിക്കും രാഹുൽ ഗാന്ധിയുടെ ഭരണഘടന സംരക്ഷണയാത്രയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ജനുവരി 30 – ന് കൽപറ്റയിൽ  രാഹുൽ ഗാന്ധി എം.പി. യുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കൽപ്പറ്റയിൽ എത്തിയതായിരുന്നു അദ്ദേഹം. 
വയനാട് എം പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന്   യു ഡി എ .ഫ്  നേതൃത്വത്തിലാണ് നടത്തുന്നത്.  ജനുവരി 30ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് നിന്നും രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്ര പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പുതിയബസ്റ്റാന്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും അധികാരം ഉപയോഗിച്ച് തകര്‍ക്കുന്ന നടപടികളുമായാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഭരണസംഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്റെ മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധി എം പി ജില്ലയില്‍ ഭരണഘടന സംരക്ഷണ യാത്ര നടത്തുന്നത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയും, യാത്രയും വന്‍വിജയിപ്പിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് കെ.സി.വേണുഗോപാൽ അഭ്യർത്ഥിച്ചു. 
ഒരുക്കങ്ങൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. 
കെ.പി.സി.സി., ഡി.സി.സി. നേതാക്കളും  ചർച്ചയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *