March 28, 2024

കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹാത്സവം ഫെബ്രുവരി 1 മുതൽ 11 വരെ

0
Img 20200127 Wa0092.jpg
കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റുയും തിരുനാൾ മഹാത്സവം ഫെബ്രുവരി 1 മുതൽ 11 വരെ നടക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി ഒന്നിന് വൈകീട്ട് തിരുനാൾ കൊടിയേറ്റ് തുടർന്നുള്ള ദിവസങ്ങളിൽ കുടുംബ ദിനം, രോഗശാന്തി ദിനം, കർഷക ദിനം, ശിശുദിനം, ഇടവക ദിനം, സമർപ്പിത ദിനം, ദിവ്യകാരുണ്യ ദിനം, സംഘടന ദിനം, തുടങ്ങിയവ ദിനാചരണം നടക്കും. ഫെബ്രുവരി 10ന് തിരുനാൾ ദിനത്തിൽ ദിവ്യബലിക്ക് ദ്വാരക സിയോൺ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ സോണി വാഴക്കാട്ട് കാർമികത്വം വഹിക്കും തുടർന്ന് വൈകീട്ട് 6.30ന് തിരുനാൾ പ്രദക്ഷിണം നടക്കും രാത്രി 9.15ന് ആരും കൊതിക്കുന്ന മണ്ണ് എന്ന നാടകം അരങ്ങേറും പ്രധാന തിരുനാൾ ദിനമായ 11 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാദർ സെബാസ്റ്റ്യൻ പുത്തേൽ മുഖ്യകാർമികത്വം വഹിക്കും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നേർച്ച ഭക്ഷണതോടും കൂടി തിരുനാൾ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വികാരി ഫാദർ ആഗസ്തി പുത്തൻപുര, ഫാദർ നിധിൻ പാലക്കാട്ട്, ജോസ് മാളിയേക്കൽ, ജോണി കൊച്ചു കുളത്തിൽ, ജോസ് വെട്ടുകല്ലേൽ, ജോസ് കൊച്ചു കുടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *