April 23, 2024

കാർഷിക വായ്പകളിൽ ജപ്തി നടപടികൾ നിർത്തി വെക്കണം – ആം ആദ്മി പാർട്ടി

0
.
കൽപറ്റ:  വയനാട് ജില്ലയിൽ  ബാങ്കുകൾ ജപ്തി നടപടികളുമായി മുൻപോട്ടു പോകരുതെന്ന് ആം ആദ്മി പാർട്ടി. കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കാത്തസാഹചര്യമാണ് നിലവിലുള്ളത്.   കൃഷിയിടം പണയപ്പെടുത്തി ചെറുകിട വായ്പ എടുത്ത് സഹജീവികൾക്ക് ഭക്ഷണവും സർക്കാരിന് വിദേശനാണ്യവും നല്കുന്നതിനിടയിൽ വന്നു ചേർന്ന സാമ്പത്തിക ബാധ്യതയുടെ പേരിൽ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുകയാണ് ജില്ലയിലെ  ചെറുകിട കർഷകർ. ഈ അവസരത്തിൽ ജപ്തി നടപടികൾ സ്വീകരിക്കുന്നത് വയനാടൻ കാർഷിക സംസ്കാരത്തെ തകർക്കാൻ കാരണമാകും. 
ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകർ   രണ്ടു മഹാ പ്രളയങ്ങളെ അതിജീവിച്ച് സംസ്ഥാന കടാശ്വാസ കമ്മീഷനിൽ അപേക്ഷ നൽകി സർക്കാരിന്റെ ദയാദാക്ഷിണ്യത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തിൽ  ബാങ്കുകളിൽ നിന്നും വായ്പ എടുത്ത കർഷകരുടെ ഭൂമി ജപ്തി ചെയ്യുന്നതിന് മുൻപുള്ള ഡിമാൻഡ് നോട്ടീസുകൾ നൽകി ബാങ്കുകൾക്കു ഒത്താശ ചെയ്യുന്ന റവന്യൂ വകുപ്പിന്റെ നടപടികൾ അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്നു  യോഗം വിലയിരുത്തി. ഇത്തരം ജനദ്രോഹ സമീപനങ്ങളെ എതിർത്ത് പൊതുജന പിന്തുണയോടെ  പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ചില സർക്കാർ ജീവനക്കാർ അമിത താല്പര്യത്തോടെ സർഫാസി നിയമത്തിന്റെ ഏജന്റ്മാർ ആയി പ്രവർത്തിക്കുന്ന സാഹചര്യം നിലവിലുണ്ടോ എന്ന് പരിശോധിക്കനമെന്നും യോഗം ആവശ്യപ്പെട്ടു. 
ജില്ലയിൽ കർഷക ആത്മഹത്യ ഭീതി ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇടപെടണമെന്നും അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിച്ച ശേഷം ചെറുകിട വായ്പകൾ എഴുതി തള്ളി കർഷകരുടെ പ്രശ്നത്തിന് ശാശ്വത  പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. 
ജില്ലയിലെ അസംഘടിത മേഖലകളിൽ  ഏകീകൃത സ്വഭാവത്തോടെ പ്രവർത്തിച്ചു  ന്യായമായ അവകാശങ്ങൾക്ക് പിന്തുണ നൽകി സംരക്ഷിക്കുവാൻ  ആം ആദ്മി പാർട്ടി ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
യോഗത്തിൽ അസൈനാർ .കെ.പി ജില്ലാ കൺവീനർ അദ്ധ്യക്ഷത വഹിച്ചു .യോഗം സംസ്ഥാന എക്സ്വി ക്യൂട്ടിവ് അംഗം റസാക്ക് കൽപ്പറ്റ ഉത്ഘാടനം ചെയ്തു.അജി കൊളോണിയ, ജേക്കബ് കെ.പി, ബാബു തച്ചറോത്ത്, എം.ഡി തങ്കച്ചൻ, ജോസ് പുന്നക്കുഴി, സുനീർ തലപ്പുഴ, റിനു കൽപ്പറ്റ, സൽമാൻ റിപ്പൺ, കൃഷണൻകുട്ടി കൽപ്പറ്റ, പീറ്റർബത്തേരി ,മനാഫ് ബത്തേരി ,അസ്സൻ ബഷീർ ബത്തേരി ,ജയ്സൻ അമ്പാട്ട്,തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *