April 26, 2024

പച്ചപ്പ് മെഡിക്കല്‍ ബോര്‍ഡ് പരിശോധന 17-ന്

0


പച്ചപ്പ് പദ്ധതി ഭാഗമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ എത്താന്‍ കഴിയാത്ത കിടപ്പു രോഗികള്‍ക്ക് സൗകര്യ പ്രദമായ തൊട്ടടുത്ത സഥലത്തേക്ക് മൊബൈല്‍ മെഡിക്കല്‍ ബോര്‍ഡ് സിറ്റിംഗ് ഫെബ്രുവരി 17ന് നടത്തും.  ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്ന നിയോജക മണ്ഡല  യോഗത്തിലാണ് തീരുമാനം. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തിയ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായുള്ള സ്മാര്‍ട്ട് ഫോണ്‍ വിതരണവും പരിശീലനവും എസ് .കെ. എം. ജെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഫെബ്രുവരി 1,2 തീയതികളില്‍ നടക്കും.  പുഴയോര സംരക്ഷണം 10000 ജനകീയ പങ്കാളിത്തത്തില്‍ വിപുലമായി ഏപ്രില്‍ മാസം മുതല്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.  വന്യമൃഗശല്യം തടയുവാനായുള്ള പുതിയ പദ്ധതി രൂപികരിക്കും.  

പച്ചകൃഷി വ്യാപനം, ക്യാമ്പസ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത് തലത്തില്‍  കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ച് ജലസേചന,ഡ്രിപ് ഇറിഗേഷന്‍ പദ്ധതികള്‍ നടത്തും.  സി.കെ ശശീന്ദ്രന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു.   കോ ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോഡല്‍ ഓഫീസര്‍ പച്ചപ്പ് പി.യു ദാസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *