April 19, 2024

പനമരത്ത് നാളെ പരിഷത് കൊയ്ത്തുത്സവം

0
 

പ്രളയാനന്തരം  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയോടെ  മാതോത്ത് പൊയിലിൽ നടപ്പാക്കിയ പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ കൃഷിഭൂമിയിൽ  നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ ജനുവരി 28 നു രാവിലെ 9 മണിക്ക് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല നിർവഹിക്കും .

പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ അധ്യക്ഷത വഹിക്കും . വാർഡ് മെമ്പർ കെ വി സുരേന്ദ്രൻ, കൃഷി ഓഫീസർ പി ആർ ഉഷാകുമാരി പരിഷത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്, സെക്രട്ടറി എം കെ ദേവസ്യ,  നിർവാഹക സമിതി അംഗങ്ങൾ ആയ കെ ബാലഗോപാലൻ,  സുമ വിഷ്ണു ദാസ് തുടങ്ങി യവർ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *