September 26, 2026

ക്യാപ്റ്റന്‍ രാജീവ് തോമസിനെ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസ പത്രം നല്‍കി ആദരിച്ചു.

0
CAPTAIN-RAJEEV-THOMASINE-ADHARIKUNNU.jpg
By ന്യൂസ് വയനാട് ബ്യൂറോ

    മാനന്തവാടി താലൂക്കില്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാനന്തവാടി മേരി മാതാ കോളേജിലെ എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ രാജീവ് തോമസിനെ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസ പത്രം നല്‍കി ആദരിച്ചു. അതിന്റെ ഭാഗമായി 5 കേരള ബറ്റാലിയന്‍ എന്‍.സി.സിയുടെ നേതൃത്വത്തില്‍ ക്യാപ്റ്റന്‍ രാജീവ് തോമസിന് സ്വീകരണം നല്‍കി. കല്‍പ്പറ്റ 5 കേരള ബറ്റാലിയന്‍ എന്‍.സി.സി ഓഫീസില്‍ നടന്ന പരിപാടിയില്‍ എന്‍.സി.സി കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എ.വൈ രാജന്‍, ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ബാബു ഫ്രാന്‍സിസ്, 5 കേരള എന്‍.സി.സി കമാന്റിംഗ് ഓഫീസര്‍ സി.എസ്.ബി മൂര്‍ത്തി, കേണല്‍ ശിവ് കുമാര്‍, ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.സി.സി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *