May 7, 2024

ഗാന്ധി രക്ത സാക്ഷിത്വദിനം സി പി ഐ ഭരണ ഘടന സംരക്ഷണ ദിനമായി ആചരിക്കും

0

കൽപറ്റ: ഗാന്ധി രക്ത സാക്ഷിത്വദിനമായ ജനുവരി 30 സി പി ഐ ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും. 30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സി പി ഐ നേതൃത്വത്തിൽ ഭരണ ഘടന സംരക്ഷണ സദസുകൾ നടത്തും. പനമരത്ത് നടക്കുന്ന സദസ് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ ഉദ്ഘാടനം ചെയ്യും. ചുണ്ടയിൽ നടക്കുന്ന സദസ് സി പി ഐ കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് അംഗം വി കെ സുരേഷ് ബാബുവും, എ ഐ വൈ എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നടക്കുന്ന സദസ് സംസ്ഥാന കമ്മറ്റി അംഗം അജയ് ആവളയും ഉദ്ഘാടനം ചെയ്യും. സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ പി .കെ. മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി എസ് സ്റ്റാൻലി എന്നിവർ പ്രസംഗിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *