സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് അഡ്വ. ജിജിൽ ജോസഫ്
സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും: ശില്പശാല സംഘടിപ്പിച്ചു.
കൽപ്പറ്റ: സോഷ്യൽ മീഡിയ അനുദിനം നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ ജില്ലാതല ശില്പശാല കൽപ്പറ്റയിൽ നടത്തി. വയനാട്ടിൽ ആദ്യമായാണ് ഇത്തരമൊരു ശില്പശാല .സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അറിയേണ്ട നിയമ വശങ്ങൾ എന്ന വിഷയത്തിൽ കർണാടക ഹൈകോടതിയിലെ സൈബർ അഭിഭാഷകൻ അഡ്വ. ജിജിൽ ജോസഫ് (Adv.jijil joseph
LLB , LLM (cyber laws and intelectual property right) ക്ലാസ് നയിച്ചു. .
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുേമ്പേ ൾ ജാഗ്രതയാണ് കൂടുതൽ വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു.
കിട്ടുന്നെതെല്ലാം ഷെയർ ചെയ്യുന്ന മലയാളിയുടെ പ്രവണത അപകടകരമാണന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ നെറ്റ് വർക്ക്, സോഷ്യൽ മീഡിയ ബിസിനസ് തുടങ്ങിയ കാര്യങ്ങളും പ്രതിപാദിച്ചു. . ഡിജിറ്റൽ ഇന്ത്യ മാസ്റ്റർ ട്രെയ്നർ സി.വി. ഷിബു, സോഷ്യൽ മീഡിയ നാഷണൽ ട്രെയ്നർ മുഹമ്മദ് ഹസ് നൈൻ ആമീർ ചെന്നൈ എന്നിവരുടെ ക്ലാസുകളും ഉണ്ടായിരുന്നു.
തൃശൂർ ആസ്ഥാനമായ ഫ്യൂച്ചർ വേ കേരളയും വയനാട് ആസ്ഥാനമായ
മീഡിയ വിംഗ്സും ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്.





Leave a Reply