മുബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ പഠനത്തിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യ വികസന മേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് മുബൈ യൂണിവേഴ്‌സിറ്റിയിലെ 26 എം സ് ഡബ്ല്യൂ വിദ്യാർത്ഥികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ എത്തിച്ചേർന്നു. യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർമാരായ ഡോക്ർ വാഗ്മറെ, ആൻഡ്രിയ ചാണ്ടി എന്നിവർ വിദ്യാർത്ഥികളോടൊപ്പം പഠനത്തിന് എത്തിയിട്ടുണ്ട്. ബയോവിൻ അസ്സോസിയേറ്റ് ഡയറക്ടർ റെവ. ഫാ. ബിനു പൈനുങ്കൽ ആണ് പഠന പരിപാടി ഏകോപിപ്പിക്കുന്നത്. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം,കാർഷിക മേഖലയിലെ ഇടപെടലുകൾ, ദുരന്ത പുനരധിവാസ നിവാരണ പ്രവർത്തനങ്ങൾ, ആദിവാസി മേഖലയിലെ ഇടപെടലുകൾ തുടങ്ങിയ മേഖലകളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പഠന വിധേയമാക്കുന്നതിനുവേണ്ടിയാണ് ഒരാഴ്ചത്തെ സന്ദർശനത്തിന് ടീം എത്തിച്ചേർന്നിരിക്കുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പുറമെ ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി, റേഡിയോ മാറ്റൊലി, എടവക ഗ്രാമ പഞ്ചായത്ത്, ബോയ്‌സ് ടൗൺ ബൊട്ടാണിക്കൽ ഗാർഡൻ, ഉറവ്, ബയോവിൻ അഗ്രോ റിസർച്ച്, ശ്രേയസ് ബത്തേരി എന്നിവിടങ്ങളിൽ ടീം സന്ദർശിക്കും. കൂടാതെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രമേഷ് ബിഷ്ണോയ് ഐ എഫ് എസ് , എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ചെറുവയൽ രാമൻ, ട്രൈബൽ ഡിപ്പാർട്മെൻറ് റിട്ടയെർഡ് ജോയിൻറ് ഡയറക്ടർ ജോസാഫ് കെ എന്നിവരുമായി ടീം സംവദിക്കും. ടീം സന്ദർശനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിൻ ഡയറക്ടർ റെവ.ഫാ.ജോൺ ചൂരപ്പുഴയിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.എന്നിവർ നേതൃത്വം നൽകുന്നു.





Leave a Reply