September 3, 2026

റേഷൻ കടയിൽ മോഷണം നടന്നിട്ടില്ല: റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട മൊതക്കരയിലെ റേഷൻ കടയിൽ നിന്നും 257 ചാക്ക് മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരനായ റേഷൻ കട ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു. കടയുടമ വാഴയിൽ അഷ്റഫിനെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.ഇയാൾ നൽകിയ പരാതി വ്യാജമാണെന്നും പരാതിയിൽ പറഞ്ഞത് പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ സാധനങ്ങൾ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ പരാതിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. പരാതിക്കാരൻ തന്നെ പൊട്ടിച്ച പൂട്ട് കടയിലിട്ട് പോലീസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. കടപരിശോധനക്കെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കബളിപ്പിക്കാനും ഇയാൾക്ക് സാധിച്ചി രുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *