April 30, 2024

നാഷണൽ വോട്ടേഴ്സ് ഡേ നാളെ : ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ

0
നാഷണൽ വോട്ടേഴ്സ് ഡേ  നാളെ (31 ന് ). ജില്ലാതല ഉദ്ഘാടനം മാനന്തവാടിയിൽ നടക്കും. മേരി മാതാ കോളേജിൽ വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങ് സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അദീല അബ്ദുള്ള സമ്മതിദായക പ്രതിജ്ഞ ചെല്ലും.
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ നാഷണൽ വോട്ടേഴ്സ് ആചരിക്കുന്നത്.ദിനാചരണത്തിന്റെ ഭാഗമായി ഇതിനകം വിവിധങ്ങളായ പരിപാടികൾ ജില്ലയിൽ നടപ്പിലാക്കി വരുന്നു. ജില്ലയിൽ നിലവിൽ 5972 33 വോട്ടർമാരാണ് ആകെയുള്ളത് ഇതിൽ 2951 12 പുരുഷൻമാരും 30 21 21 സ്ത്രീ വോട്ടർമാരുമാണ്. മാനന്തവാടി മണ്ഡലത്തിൽ ആകെയുള്ള 184595 വോട്ടർമാരിൽ 92 139 പുരുഷ വോട്ടുകളും 92456 സ്ത്രീ വോട്ടർമാരുമാണ് ബത്തേരിയിൽ ആകെയുള്ള 215706 വോട്ടർമാരിൽ 106 283 പുരുഷൻമാരും 109493 സ്ത്രീകളുമാണ് വോട്ടർമാരായുള്ളത് കൽപ്പറ്റ മണ്ഡലത്തിൽ ആകെയുള്ള 196932 വോട്ടർമാരിൽ 96690 പുരുഷ വോട്ടുകളും 100242 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്.പൊതുവെ എല്ലാ മണ്ഡലത്തിലും സ്ത്രീ വോട്ടർമാരാണ് കുടുതലായും ഉള്ളത്. പ്രായപൂർത്തിയായ മുഴുവനാളുകളെയും വോട്ടർ പട്ടിക പേര് ചേർക്കാനുള്ള ഒരുക്കത്തിലാണ് ഇലക്ഷൻ ഉദ്യോഗസ്ഥരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *