September 3, 2026

വിദ്യാർത്ഥിനി ശുചി മുറിയിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു.

0
IMG_20200130_164548.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :    സ്കൂളിലെ ശുചി മുറിയിൽ   കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

  മുട്ടിൽ ഡബ്ള്യു എം ഒ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ്  വിദ്യാർത്ഥിനിയായ
 കമ്പളക്കാട് സ്വദേശിനി ഫാത്തിമ നസീല ( 17 ) നെയാണ് ഉച്ചയോടെ സ്കൂളിലെ ബാത്ത് റൂമിൽ അവശനിലയിൽ കണ്ടത്. 
 കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ – റംല ദമ്പതികളുടെ മകളാണ്.
 മൃതദേഹം കൽപ്പറ്റ ഗവ. ആശുപത്രിയിൽ എത്തിപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.
ജില്ലാ  കളക്ടറും ഡി എം ഒ യും 
ആശുപത്രിയിലെത്തി.
   നസീല  ഭക്ഷണ സമയം വരെ ക്ലാസിൽ ഉണ്ടായിരുന്നു.  കുട്ടിയെ ക്ലാസ് തുടങ്ങിയിട്ടും കാണാതായതിനെ തുടർന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും തിരച്ചിൽ നടത്തുകയും   ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കൽപ്പറ്റ   
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതേദേഹം പോസ്റ്റ് േമേ ർട്ടത്തിനായി   കോഴിക്കോട്  മെഡിക്കൽ  കോളേജാശുപത്രിയിലേക്ക്  കൊണ്ടുപോയി.വിദ്യാർത്ഥിനി ശുചി മുറിയിൽ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു.
സഹോദരങ്ങൾ: ഷക്കീല, ഷക്കീർ . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *