റിലീസിനൊരുങ്ങി ഹ്രസ്വചിത്രം – പെയ്തു തീരാതെ: മഹാപ്രളയം പ്രമേയം
പനമരം : കഴിഞ്ഞ രണ്ട് വർഷക്കാലവും കേരളക്കരയെ ഭീതിയിലാഴ്ത്തിയ മഹാപ്രളയത്തെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം 'പെയ്തു തീരാതെ ' റിലീസിനായി തയ്യാറെടുത്തു കഴിഞ്ഞു. വയനാട്ടിലെ വൈത്തിരി, ആറാം മൈൽ, സുഗന്ധഗിരി തുടങ്ങിയ
പ്രദേശങ്ങളിൽ ഷൂട്ടിംങ്ങ് നടത്തിയ ചിത്രത്തിൽ ജില്ലയിലെ അൻപതോളം പേർ വ്യത്യസ്ഥങ്ങളായ വേഷത്തിലെത്തുന്നുണ്ട്. രചന, സംവിധാനം, ഛായാഗ്രഹണം നിർമാണം തുടങ്ങി അണിയറ പ്രവർത്തകരെല്ലാം വയനാട്ടുകാരാണെന്ന പ്രത്രേഗതയും ചിത്രത്തിനുണ്ട്.
ആർ.കെ.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കോശി ജോൺ നിർമിക്കുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിക്കുന്നത് കണിയാമ്പറ്റ സ്വദേശി മുനീർ കപ്പടത്തിലാണ്. റസാക്ക് സി.പച്ചിലക്കാട്, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ വിനോദ് വൈത്തിരി, സുഹേഷ് വൈത്തിരി, സലാം കൽപ്പറ്റ, ഡെന്നീസ് ഡിസിൽവ, നീ നു ദേവസ്യ, ബാലതാരങ്ങളായ മുഹമ്മദ് റയാൻ, സുഹാന സുറുമി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സി.അഭിലാഷാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. 35 മിനിറ്റോളം നീണ്ടു നിൽക്കുന്ന ചിത്രം ഫെബ്രുവരി 16ന് യൂ ടൂബിൽ റിലീസ് ചെയ്യും.





Leave a Reply