May 5, 2024

സൈബര്‍ ശ്രീ അപേക്ഷ ക്ഷണിച്ചു

0


പട്ടിക ജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ 20 നും 26 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പൈത്തണ്‍ പ്രോഗ്രാമിംഗ്, ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ്, ഐ.ടി ബേയ്‌സ് ബിസിനസ് മാനേജ്‌മെന്റ്, വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.

കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ പാസ്സായവര്‍/ പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും/ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.orgഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും  അപേക്ഷയും ഫെബ്രുവരി 15നകം സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തലപി.ഒ., തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയും രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യാം.  ഫോണ്‍ 8281627887, 9947692219.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *