June 14, 2026

കർഷകരുടെ നിലനിൽപ്പിന് സഹായകമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണം : സ്വതന്ത്ര കർഷക സംഘം

0
IMG-20200131-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രണ്ട് മഹാ പ്രളയങ്ങൾ തകർത്ത വയനാട്ടിൽ കൃഷി വീണ്ടെടുക്കാനും കർഷകരുടെ നിലനിൽപ്പിനും സഹായകമായ പദ്ധതികൾ സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.  രാജ്യം കാക്കുന്ന സൈനികർക്ക് നൽകുന്ന പരിരക്ഷ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം ആവശ്യങ്ങൾ നിറവേറ്റുന്ന കർഷക സമൂഹത്തിനും ലഭ്യമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.  അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ, കാരാപ്പുഴ എന്നീ ഡാമുകളിലെ ജലം കൃഷിയാവശ്യത്തിന് തുറന്നു വിടണമെന്ന് യോഗം ആവശ്യപ്പെട്ടു. കൽപ്പറ്റ – പിണങ്ങോട്  – പടിഞ്ഞാറത്തറ റോഡ് പണി ത്വരിതപ്പെടുത്തി ജനങ്ങൾക്കുള്ള പ്രയാസം മാറ്റണമെന്നാണ് യോഗം ഉന്നയിച്ച മറ്റൊരാവശ്യം. സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഖാലിദ് രാജ, ബാവ ഹാജി ചീരാൽ,  എം.അന്ത്രു ഹാജി, കെ.ഹംസ ഹാജി, സി.മുഹമ്മദ്, കെ.പി.എ.ലത്തീഫ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി സി.മമ്മി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *