September 24, 2026

മടക്കിമല ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വിജയം

0
sivddasn-milk.jpg
By ന്യൂസ് വയനാട് ബ്യൂറോ
മടക്കിമല:ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകൡും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രസിഡന്റായി പി.ഡി. ശിവദാസനെയും വൈസ് പ്രസിഡന്റായി വി.എം. മുജീബ് റഹ്മാനെയെും തെരഞ്ഞെടുത്തു. ഡയറക്ടര്‍മാര്‍: പി. ഗോപി, എന്‍.ജെ. സണ്ണി, ജോബിമോന്‍, എം.സി. അയ്യപ്പന്‍, സാജിത കണ്ണമ്പറ്റ, ഫിലോമിന, സഫിയ നൗഷാദ്. 
വിജയത്തില്‍ ആഹ്‌ളാദം അറിയിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ്, ജോയി തൊട്ടിത്തറ, സജീവന്‍ മടക്കിമല, എം.കെ. ആലി, എ. കൃഷ്ണന്‍, ബഷീര്‍ കണ്ണമ്പറ്റ, പി.ടി. അന്ത്രു, അഷ്‌റഫ് ചിറക്കല്‍, ടി. ആലി, ത്വല്‍ഹത്ത്, പി.ഇ. തോമസ്, എ.പി. മനോജ്, സെയ്ത് തച്ചറമ്പന്‍, ശാന്തമ്മ തോമസ്, കബീര്‍ പൈക്കാടന്‍, ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *