June 14, 2026

സഹോദരന്റെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു.

0
IMG_20200131_153148.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
സഹോദരന്റെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കുപ്പാടിത്തറ

പുതിയേറ്റികണ്ടി ഇബ്രാഹിമിന്റെ മകൻ ഷൗക്കത്തലി ( 32 ) ആണ് മരിച്ചത് . ദേശീയ   പാതയിൽ വെള്ളിയാഴ്ച    ഉച്ചക്ക്  ഒരു മണിയോടെ  ലക്കിടി ഗവ.എൽ.പി.സ്കൂളിന് സമീപം

ഷൗക്കത്തലി ഓടിച്ച ബുള്ളറ്റ് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച്  ഉണ്ടായ അപകടത്തിലാണ് മരണം.
ഗൾഫിൽ ജോലിയിലായിരുന്ന ഷൗക്കത്തലി  അനുജന്റെ  വിവാഹം പ്രമാണിച്ചാണ് നാട്ടിലെത്തിയത്. ലക്കിടി ഓറിയന്റൽ  കോളേജിൽ നിന്ന്  സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് അപകടം.
.അബുദാബിയില്‍ നിന്നും ലീവിന് വന്ന ഷൗക്കത്തലി ഫെബ്രുവരി 6 ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു.
ഭാര്യ : ജംഷീന  . രണ്ട് മക്കളുണ്ട്. മൃതേദേഹം വൈത്തിരി താലൂക്കാശുപത്രി 
മോർച്ചറിയിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *