May 5, 2024

തഹസിൽദാരുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച കേസിൽ മൂന്നു പേരെ വെറുതെ വിട്ടു.

0
മാനന്തവാടി: 
പട്ടയം ലഭിക്കാൻ തഹസിൽദാരുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തഹസിൽദാരെ വധിക്കാൻ ശ്രമിക്കുകയും തടങ്കലിൽ വെക്കുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന കേസിൽ കോടതി വിധി പ്രസ്താവിച്ചു.കേസിൽ മൂന്ന് പ്രതികളെ ഒരു വർഷത്തേക്ക് നല്ലനടപ്പിനും മുന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തു.മാനന്തവാടിയിലെ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2017 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം തവിഞ്ഞാൽ പഞ്ചായത്തിലെ തവിഞ്ഞാൽ വില്ലേജിൽപ്പെട്ട മക്കിമലയിലെ സർവ്വേ നമ്പർ 68/1B,90/1 എന്ന സ്ഥലത്തെ കൈവശഭൂമിക്ക് പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി.( ലെനിനിസ്റ്റ് ) പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു സമരങ്ങൾ നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോൾ 2017 ഫെബ്രുവരി 22 ന് മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജുവിന്റെ ക്യാമ്പിനിൽ കയറി കേസിലെ പ്രതികളായ വാവച്ചൻ തെക്കെ ചെരുവിൽ, മേഴ്സി വെളിയത്ത്, അന്നു ജോസ് എന്നിവർ സ്വന്തം ദേഹത്ത്മണ്ണെണ്ണ ഒഴിക്കുകയും തഹസിൽദാരെ വധിക്കാൻ ശ്രമിക്കുകയും ക്യാബിനിൽ അതിക്രമിച്ചു കയറി തഹസിൽദാരെ ബന്ധിയാക്കി ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്നുമായിരുന്നു കേസ്, ഈ കേസിൽ വധശ്രമ കേസിൽ മൂവരെയും വെറുതെ വിടുകയും മറ്റ് രണ്ട് കേസുകളിൽ മൂവരെയും ഒരു വർഷത്തെ നല്ലനടപ്പിന് വിടുകയും ചെയതു.കേസിലെ മറ്റ് പ്രതികളായ ആർ.എസ്.പി.പ്രവർത്തകരായ ബെന്നി ചെറിയാൻ, പി.ജെ.ടോമി, ബിജു കാട്ടകൊല്ലി എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് സ്പെഷൽ ജഡ്ജ് പി. സെയ്തലവി വിധി പ്രസ്താവിച്ചത്.കേസിൽ 36 സാക്ഷികളെയും 38 രേഖകളും പരിശോധിക്കുകയുമുണ്ടായി. പ്രതികൾക്കായി ബിജി മാത്യു ഹാജരായി.കേസിൽ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.ജോഷി മുണ്ടയ്ക്കൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *