എം.എസ്.എഫ്. ഗാന്ധി രക്തസാക്ഷി വാരാചരണത്തിന് സമാപനം
മാനന്തവാടി:എം.എസ്.എഫ്. മാനന്തവാടി നിയോജകമണ്ഡലം ഗാന്ധി രക്തസാക്ഷി വാരാചരണത്തിന്റെ സമാപനം ഗാന്ധി രക്തസാക്ഷി ദിനത്തിൽ മാനന്തവാടിയിൽ നടന്നു.
മാനന്തവാടി ഗാന്ധിപാർക്കിൽ വെച്ച് നടന്ന പൊതുയോഗം എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എംപി നവാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക അദ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അനീസ് ആറുവാൾ സ്വാഗതം പറഞ്ഞു. എംഎസ് എഫ് ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ,ജനറൽ സെക്രട്ടറി റമീസ് പനമരം,മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കന്മാരായ പടയൻ അമ്മദ്, പിവിഎസ് മുസ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കാട്ടിക്കുളം , അസ്റുദീൻ കല്ലായി,കബീർ പി എന്നിവർ സംസാരിച്ചു.റുമൈസ് കെപി നന്ദി പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് ഇൻക്വിലാബെ ആസാദി എന്ന പേരിൽ വിദ്യാർത്ഥി റാലി സംഘിടിപ്പിച്ചു. മണ്ഡലം ട്രഷറർ നാസർ പനമരം,റിഷാദ് കോറോം,നിഷാദ് പികെ,നുഫൈസ്, നുഹ്മാൻ വാളാട്,അജ്മൽ പീച്ചങ്കോട്,ശാക്കിർ മാനന്തവാടി എന്നിവർ റാലിക്ക് നേതൃത്വം നൽകി.





Leave a Reply