June 14, 2026

ജനാധിപത്യത്തിൽ പങ്കാളികളാവുക എന്നത് വോട്ടറുടെ കടമയെന്ന് പ്രശസ്ത സിനിമ താരം ടൊവിനോ തോമസ്

0
IMG-20200131-WA0258.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനാധിപത്യത്തിൽ പങ്കാളികളാവുക എന്നത് വോട്ടറുടെ കടമയെന്ന് പ്രശസ്ത സിനിമ താരം ടൊവിനോ തോമസ്.ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടിയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അദീല അബ്ദുള്ള സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പൗരന്റെ മൗലികാവകാശമാണ് വോട്ടവകാശം ജാനാധിപത്യ രീതിയിൽ നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കുക എന്നതാണ് വോട്ടറുടെ ദൈത്യമെന്നും ടോവിനോ തോമസ് പറഞ്ഞു.മുതിർന്ന വോട്ടറെ സബ്ബ് കലക്ടർ വികൽപ്പ് ഭരദ്വാജ് ആദരിച്ചു.കത്തെഴുത്ത് മത്സര വിജയികൾകുള്ള സമ്മാനവിതരണം എ.ഡി.എം.തങ്കച്ചൻ ആന്റണി നിർവ്വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.ജയപ്രകാശൻ, മേരി മതാ കോളേജ് പ്രിൻസിപ്പാൾ ഡോ. മരിയ മാർട്ടിൻ ജോസഫ്,മാനന്തവാടി തഹസിദാർ എൻ.ഐ.ഷാജു തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ഓഫീസ് ജീവനകാരന്റെ മിമിക്രി സദസിലുള്ളവരുടെ കൈയ്യടിയും നേടി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *