June 14, 2026

വിവാഹ സംഗമവും റംസാൻ ക്യാമ്പയിനും വിജയിപ്പിക്കും.: താലൂക്ക് സംഘടക സമിതി രൂപീകരിച്ചു.

0
IMG-20200131-WA0255.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മുസ്ലിം യതീം ഗാന ഏപ്രിലിൽ നടത്തുന്ന സമൂഹ വിവാഹവും, റംസാൻ ക്യാമ്പയിനും വിജയിപ്പിക്കാൻ മാനന്തവാടി താലൂക് സംഘടക സമിതി യോഗം തീരുമാനിച്ചു.മാനന്തവാടി ബാഫഖി ഹോമിൽ ചേർന്ന  യോഗത്തിൽ കാഴ്ചങ്കണ്ടി അബ്ദുൽ റഹ്മാൻ അധ്യക്ഷം വഹിച്ചു. ഡബ്ല്യൂ. എം. ഒ. ജനറൽ സെക്രട്ടറി ജമാൽ സാഹിബ്‌ ഉൽഘടനം ചെയ്തു. യോഗത്തിൽ അഹമ്മദ്‌ മാസ്റ്റർ, പി. വി. എസ്. മൂസ്സ, ഇബ്രാഹിം മാസ്റ്റർ, വി. അസൈനാർ ഹാജി, സി. അബ്ദുല്ലഹാജി, സി. മമ്മൂഹാജി, കെ. എം. അബ്ദുള്ള ഹാജി, പടയൻ മുഹമ്മദ്‌, തുടങ്ങിയവർ സംസാരിച്ചു. പിലാക്കണ്ടി ഇബ്രാഹിം ഹാജി ചെയർമാനും, സി. അബ്ദുല്ലഹാജി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *