April 20, 2024

ആരോഗ്യശിശു മത്സരം സംഘടിപ്പിച്ചു

0

     ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ജില്ലാതല ഹെല്‍ത്തീ ബേബി, ലക്കീ മദര്‍ മത്സരത്തിന് മികച്ച പങ്കാളിത്തം. നാനൂറോളം സ്ത്രീകളും കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുത്തു.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുളള വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയാണ് 10 ആരോഗ്യ ശിശുക്കളെ തിരഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. കുട്ടികളുമായെത്തിയ അമ്മമാര്‍ക്കിടയില്‍ നിന്നും ഭാഗ്യവതികളായ 5 അമ്മമാരെ കണ്ടെത്തുന്നതിനും മത്സരം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, ചൈല്‍ഡ് ഡവലപ്പ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഒ.എസ്. രാജാംബിക, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.ഡി. സുജാത, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഓഫീസര്‍ എം.വി.പ്രജിത്കുമാര്‍, സി.ഉദയകുമാര്‍എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  പരിശോധനയില്‍ അസുഖബാധിതരായ കുട്ടികള്‍ക്ക് മരുന്ന് വിതരണവും നടത്തി.  കണ്ണൂര്‍ കുടംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരികള്‍ അവതരിപ്പിച്ച കോല്‍കളിയും നടന്നു.   കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, ആരോഗ്യവകുപ്പ്, ജില്ലാ മാതൃശിശു വികസന വകുപ്പ് എന്നിവര്‍ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *