August 26, 2026

ജി.എം.എച്ച്‌.എസ്.എസ് വെള്ളമുണ്ട പ്രവേശനോത്സവം ഭംഗിയാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
ജി.എം.എച്ച്‌.എസ്.എസ് വെള്ളമുണ്ട പ്രവേശനോത്സവം ഭംഗിയാക്കി
വെള്ളമുണ്ട: ഓൺലെെൻ പ്രവേശനോത്സവ ലിങ്ക് ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും ഒഫീഷ്യൽ ബ്ലോഗിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും ലഭ്യമാക്കി വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളെയും പരിപാടിയിലേക്ക് പങ്കാളികളാക്കി വെള്ളമുണ്ട ജി.എം.എച്ച്‌.എസ് സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമാക്കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ,
വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എം. അനിൽകുമാർ, പ്രിൻസിപ്പാൾ പി.സി തോമസ്, ഹെഡ്മിസ്ട്രസ്സ് പി കെ സുധ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *