എ.യു.പി.എസ് വെള്ളമുണ്ട പ്രവേശനോത്സവം സംഘടിപ്പിച്ചു


Ad
എ.യു.പി.എസ് വെള്ളമുണ്ട
പ്രവേശനോത്സവം സംഘടിപ്പിച്ചു 
വെള്ളമുണ്ട: പുതിയ അധ്യയന വർഷത്തെ കുരുന്നുകളെ വരവേൽക്കാൻ വെള്ളമുണ്ട എ.യു.പി.സ്കൂളിൽ 
പ്രവേശനോത്സവം സംഘടിപ്പിച്ചു. രണ്ട് തലങ്ങളിലായിട്ടാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ് വരെയുള്ള കുരുന്നുകളുടെ പ്രവേശനോത്സവം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് മുതൽ ഏഴു വരെയുള്ള കുട്ടികളുടെ സെഷൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ആർ.കെ മലയത്‌,
സ്കൂൾ മാനേജർ വി.എം.മുരളീധരൻ, പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ, ഹെഡ്മിസ്ട്രസ് സി. ജ്യോതി, എം.സി പ്രേമലത, പി.എസ്.സലീല, പി.ടി.സുരേഷ്ബാബു, പി.കെ പ്രഭ, എ.ജിൽസ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *