April 25, 2024

സംസ്ഥാന തല പ്രവേശനോത്സവത്തിലും വർണങ്ങൾ വിതറി വയനാട്ടുകാരനായ ജോയലും

0
Img 20210602 Wa0001.jpg
സംസ്ഥാന തല പ്രവേശനോത്സവത്തിലും വർണങ്ങൾ വിതറി വയനാട്ടുകാരനായ ജോയലും

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല പ്രവേശനോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിച്ച് ജോയലും. പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ 14 ജില്ലകളിൽ നിന്നും പ്രഗത്ഭരായ വിദ്യാർഥികളുടെ വീഡിയോ ക്ഷണിച്ചിരുന്നു. അതിൽ വിവിധ ജില്ലകളിൽ നിന്നും മിടുക്കരായ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുകയും വയനാട്ടിൽ നിന്നും അഭിമാനമായി ജോയൽ കെ ബിജു ഭാഗവാക്കാക്കുകയും ചെയ്തു. കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്ത ഉദ്ഘാടനത്തിൽ മൗത്ത് പെയ്ന്റിംഗ് കലാകാരനായ ജോയൽ ഭാഗമായപ്പോൾ ജോയൽ പഠിക്കുന്ന മീനങ്ങാടി സ്കൂളിനും അധ്യാപകർക്കും നാട്ടുകാർക്കും അഭിമാനമായി.  മൗത്ത് പെയ്ന്റിംഗ് കലാകാരനായ ജോയൽ സംസ്ഥാന സർക്കാരിന്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾക്ക് ഉടമയാണ്. കാരച്ചാൽ കണ്ടംമാലിൽ ബിജുവിന്റെയും ദീനയുടെയും മകനായ ജോയൽ കെ. ബിജുവിന് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗബാധിച്ചതിനാൽ കഴുത്തിനു താഴെ ചലനശേഷിയില്ല.ഗിന്നസ് റെക്കോർഡ് ജേതാവ് കൂടിയാണ് ജോയൽ. കഴുത്തിന് താഴെ പൂർണമായി തളർന്നിട്ടും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ പതിനാറുകാരൻ വരച്ചത് 1500 ലധികം മനോഹര ചിത്രങ്ങളാണ്. രണ്ട് വർഷം മുമ്പ് ജോയലിനെ പഠിപ്പിയ്ക്കാനെത്തിയ ചന്ദ്രിക ടീച്ചറാണ് അവനിലെ ചിത്രകാര നെ തിരിച്ചറിഞ്ഞത്. 

   ഭിന്നശേഷി എന്നത് മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നു തെളിയിച്ച തരികയാണ് ജോയല്‍. കാലം തനിക്ക് തന്ന പരിമിതിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു സ്വന്തം ഇച്ഛാശക്തികൊണ്ട് വര്‍ണങ്ങള്‍ ചാലിച്ച ലോകം സൃഷ്ടിക്കുകയാണ് ഈ കൊച്ചു കലാകാരന്‍. ബത്തേരി ബി ആര്‍ സിയിലെ ഹോം ബേസ്ഡ് ട്യൂഷന്‍ ആയിരുന്നു തുടക്കത്തില്‍ ആശ്രയം. ജോയലിലെ കഴിവുകൾ റിസോഴ്‌സ് അധ്യാപികയായ ചന്ദ്രിക വിജയന്‍ മനസ്സിലാക്കി. പിന്നീട് കാസർഗോഡുകാരനായ കെ രാമചന്ദ്രന്‍ എന്ന കെ ആര്‍ സി തായന്നൂർ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടമായ ജോയലിന് മൗത്ത് പെയിന്റിംഗ് എന്ന ആശയം കണ്ടെത്തുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *