സംസ്ഥാന തല പ്രവേശനോത്സവത്തിലും വർണങ്ങൾ വിതറി വയനാട്ടുകാരനായ ജോയലും
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല പ്രവേശനോത്സവത്തിൽ വയനാടിനെ പ്രതിനിധീകരിച്ച് ജോയലും. പൊതു വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ 14 ജില്ലകളിൽ നിന്നും പ്രഗത്ഭരായ വിദ്യാർഥികളുടെ വീഡിയോ ക്ഷണിച്ചിരുന്നു. അതിൽ വിവിധ ജില്ലകളിൽ നിന്നും മിടുക്കരായ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുകയും വയനാട്ടിൽ നിന്നും അഭിമാനമായി ജോയൽ കെ ബിജു ഭാഗവാക്കാക്കുകയും ചെയ്തു. കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്ത ഉദ്ഘാടനത്തിൽ മൗത്ത് പെയ്ന്റിംഗ് കലാകാരനായ ജോയൽ ഭാഗമായപ്പോൾ ജോയൽ പഠിക്കുന്ന മീനങ്ങാടി സ്കൂളിനും അധ്യാപകർക്കും നാട്ടുകാർക്കും അഭിമാനമായി. മൗത്ത് പെയ്ന്റിംഗ് കലാകാരനായ ജോയൽ സംസ്ഥാന സർക്കാരിന്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾക്ക് ഉടമയാണ്. കാരച്ചാൽ കണ്ടംമാലിൽ ബിജുവിന്റെയും ദീനയുടെയും മകനായ ജോയൽ കെ. ബിജുവിന് മസ്കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗബാധിച്ചതിനാൽ കഴുത്തിനു താഴെ ചലനശേഷിയില്ല.ഗിന്നസ് റെക്കോർഡ് ജേതാവ് കൂടിയാണ് ജോയൽ. കഴുത്തിന് താഴെ പൂർണമായി തളർന്നിട്ടും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ പതിനാറുകാരൻ വരച്ചത് 1500 ലധികം മനോഹര ചിത്രങ്ങളാണ്. രണ്ട് വർഷം മുമ്പ് ജോയലിനെ പഠിപ്പിയ്ക്കാനെത്തിയ ചന്ദ്രിക ടീച്ചറാണ് അവനിലെ ചിത്രകാര നെ തിരിച്ചറിഞ്ഞത്.
Leave a Reply