കുട്ടികൾ, പുരോഗതിയുടെ തേരു തെളിക്കുന്നവർ; ഡി.ഡി.ഇ.വയനാട്.


Ad
കുട്ടികൾ, പുരോഗതിയുടെ തേരു തെളിക്കുന്നവർ; ഡി.ഡി.ഇ.വയനാട്.

കൽപറ്റ: കുട്ടികൾ പുരോഗതിയുടെ തേരു തെളിക്കുന്നവരാണന്ന് വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ  വി.ലീല അഭിപ്രായപ്പെട്ടു. പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ.യു.പി.സ്കൂളിൽ ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിൽ നേരിട്ടെത്തിയാണ് ഡി.ഡി.ഇ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചത്. ഓൺലൈൻ സമ്മേളനത്തിൽ വാർഡ് കൗൺസിലർ പി.കെ വത്സല അദ്ധ്യക്ഷയായിരുന്നു. കൽപറ്റ നിയോജക മണ്ഡലം എം.എൽ എ അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ കൽപറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്  മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷത്തെ മികച്ച ഔട്ട് ഗോയിംഗ് സ്റ്റുഡൻസ് പുരസ്കാരം അഭിഷേക് ചന്ദിന് വൈത്തിരി എ.ഇ.ഒ.വി.എം സൈമൺ സമ്മാനിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ്, കൗൺസിലർ വി.പുഷ്പ, പി.ടി.എ പ്രസിഡൻ്റ് ഷിംല സി, പി.കെ രുഗ്മിണി സെബാസ്റ്റ്യൻ പാലംപറമ്പിൽ, രജിത.എം ആർ, ചിത്ര എസ്, ലിനേഷ്കുമാർ പി.കെ., ശ്രുതി എസ് എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *