April 19, 2024

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫാം ഡി ഡോക്ടേഴ്സിനെ നിയോഗിക്കണം; കേരള ഫാം ഡി ഫെഡറേഷൻ

0
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫാം ഡി ഡോക്ടേഴ്സിനെ നിയോഗിക്കണം; കേരള ഫാം ഡി ഫെഡറേഷൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫാം ഡി ഡോക്ടേഴ്സിനെ നിയോഗിക്കണമെന്ന് കേരള ഫാം ഡി ഫെഡറേഷൻ. ആറ് വർഷം ഫാം ഡി കോഴ്സ് പൂർത്തിയാക്കുകയും ക്ലിനിക്കൽ റിസർച്ച് മെത്തഡോളജി ബയോ സ്റ്റാറ്റിക്ക് റിസർച്ച് എപ്പിഡമാേളജി മരുന്നിനെ കുറിച്ചുള്ള  പാർശ്വഫലങ്ങളുടെ പഠനം എന്നിവയും പഠിച്ചാണ് കേരളത്തിലെ അയ്യായിരത്തി ലതികം ഫാം ഡി ഡോക്ടേഴ്സ് പഠിച്ച് പുറത്തിറങ്ങിയത് . ഇവരെ അടിയന്തരമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തണമെന്ന് ഫാം ഡി കേരള ഫഡറേഷൻ ആവിശ്യപെട്ടു . ഫാം ഡി ഡോക്ടേഴ്സിനെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുണ്ട് എന്നാൽ ഇവിടെ അവഗണിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്ന് ഫാം ഡി കേരള ഫെഡറേഷൻ പ്രസ്ഥാവനയിൽ ആവശ്യപെട്ടു. ആറ് വർഷത്തിന് ലക്ഷങ്ങൾ ഫീസ് നൽകിയാണ് ഇവർ കോഴ്സ് പൂർത്തിയാക്കുന്നതെന്നും സംസ്ഥാനത്ത് തന്നെ നിരവധി ഫാം ഡി സ്വശ്രയ കോളേജുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടി കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രലായത്തിൻ്റെ അംഗീകാരവും ഫാം ഡി കോഴ്സിന് ലഭിച്ചിട്ടുണ്ടെന്നും സംഘടന സംസ്ഥാന ട്രഷറർ പി വി വേണുഗോപാൽ പറഞ്ഞു. ഇത്രയും ഉദ്യോഗാർത്ഥികൾ  ഉള്ളപ്പോൾ ഇവരെ കോവിഡ് മഹാമാരി പ്രവർത്തനത്തിന് ഉപയോഗപെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. കേരള ഫാം ഡി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കുഞ്ഞ് മുഹമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ വി ആർ രേഷ്മ വടകര ബക്കർ പള്ളിയാൽ  അസിസ്റ്റന്റ് പ്രൊഫസർ ഡോ ഗീതിക എം വി എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *