തിരുനെല്ലി പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണം- എഐടിയുസി.


Ad
തിരുനെല്ലി പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണം- എഐടിയുസി.

 
തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ആഴ്ചകളായി കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുകയാണ്. വയനാട് ജില്ലയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ തിരുനെല്ലി പഞ്ചായത്തിലും കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഇപ്പോഴും കണ്ടയിൻമെന്റ് സോൺ ആയി തുടരുന്നതിനാൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കൂലി തൊഴിലാളികൾക്കും ഒക്കെ തന്നെ ബുദ്ധിമുട്ടാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അടക്കം 5 മണിക്ക് തന്നെ അടക്കേണ്ട സാഹചര്യവും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന കൂലിപ്പണി കഴിഞ്ഞെത്തുന്ന തൊഴിലാളികൾക്ക് സാധിക്കാതെ വരികയാണ്. വ്യാപാരികൾക്കും വൈകുന്നേരങ്ങളിൽ കിട്ടുന്ന കച്ചവടവും ഇല്ലാതായിരിക്കുകയാണ്ഇത്തരം സാഹചര്യങ്ങൾ മനസ്സിലാക്കി കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ തിരുനെല്ലി പഞ്ചായത്തിലെ വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്ന് എഐടിയുസി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ എഐടിയുസി തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി പി വി വേണുഗോപാൽ, പ്രസിഡന്റ് എ ജെ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *