September 21, 2026

മാനന്തവാടിയിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ പദ്ധതി വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിയിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ പദ്ധതി വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

മാനന്തവാടി: മാനന്തവാടിയിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എം എൽ എ ഒ ആർ കേളുവിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്ന് റീച്ചുകളിലാണ് മലയോര ഹൈവേ പദ്ധതി നടപ്പിലാക്കുക. മൂന്ന് റീച്ചുകളായ പദ്ധതിക്ക് 114.12 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതാണ്. ടെക്നിക്കൽ കമ്മിറ്റി എസ്റ്റിമേറ്റ് പരിശോധിക്കുകയും മൂന്ന് റീച്ചുകളുടേയും എസ്റ്റിമേറ്റ് ചേർത്ത് ഒറ്റ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അന്തിമഘട്ടത്തിലാണെന്നും ആയത് ഉടൻ ടെക്നിക്കൽ കമ്മിറ്റിയിൽ വെച്ച് കമ്മിറ്റി നിർദേശം അനുസരിച്ച് സാങ്കേതിക അനുമതി നൽകി ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *