April 18, 2024

ക്ലീന്‍ കല്‍പ്പറ്റ; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ അഞ്ചിന് തുടക്കം

0
Img 20210603 Wa0007.jpg
ക്ലീന്‍ കല്‍പ്പറ്റ; രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ അഞ്ചിന് തുടക്കം

കല്‍പ്പറ്റ: മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കുന്ന ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കി. ക്ലീന്‍ കല്‍പ്പറ്റ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളിലായി നടക്കും. ജൂണ്‍ അഞ്ചിന് കല്‍പ്പറ്റ ടൗണ്‍ ജനകീയ പങ്കാളിത്തത്തോടെ ശൂചീകരിക്കും. ടൗണ്‍ ശുചീകരണം അഡ്വ ടി സിദ്ദീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ആറിന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ട തലത്തിലും പ്രാദേശികമായും ശുചീകരണം നടത്തും. രണ്ട് ദിവസങ്ങളിലായി നടപ്പാക്കുന്ന ശൂചീകരണത്തിന്റെ ഭാഗമായി വഴിയോരങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാറിതര ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കടകള്‍-ഹോട്ടലുകള്‍, വീടുകള്‍-ഊരുകള്‍ തുടങ്ങി പൊതു-സ്വകാര്യ സ്ഥലങ്ങളെല്ലാം ശൂചീകരിക്കും. ജനപ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, വ്യാപാരികള്‍, കുടുംബശ്രീ, തൊഴിലാളി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, യുവജന-മഹിളാ സംഘടന പ്രവര്‍ത്തകര്‍, അയ്യങ്കാളി തൊഴിലുറപ്പ് – ഹരിതസേന അംഗങ്ങള്‍, അധ്യാപക-സര്‍വ്വീസ് ജീവനക്കാര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 22 സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശുചീകരണങ്ങളില്‍ പങ്കാളികളാകും. ഒന്നാംഘട്ടമായി നേരത്തെ ഓടകളും തോടുകളും വെള്ളക്കെട്ട് സ്ഥലങ്ങളും വൃത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ആദ്യദിവസം പൊതുസ്ഥലങ്ങളും വഴിയോരങ്ങളും രണ്ടാം ദിവസം വീടും പരിസരങ്ങളും ശുചീകരണം നടത്തും. ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ തുടര്‍ പരിപാടികളും വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനമായി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ അജിത, സ്ഥിരം സമിതി ചെയര്‍മാൻമാരായ അഡ്വ ടി ജെ ഐസക്, സി കെ ശിവരാമന്‍, അഡ്വ എ പി മുസ്തഫ, മുനിസിപ്പല്‍ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *