April 20, 2024

പരിസ്ഥിതി ദിനത്തിൽ മാത്രം വൃക്ഷതൈ നടുന്നവരെ തിരുത്തി സഹോദരങ്ങൾ

0
Img 20210604 Wa0048.jpg
പരിസ്ഥിതി ദിനത്തിൽ മാത്രം വൃക്ഷതൈ നടുന്നവരെ തിരുത്തി സഹോദരങ്ങൾ

മാനന്തവാടി: പരിസ്ഥിതി ദിനത്തിൽ മാത്രം വൃക്ഷതൈ നടുന്നവരെ തിരുത്തുകയാണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ. മക്കിയാട് ഹോളി ഫെയ്സ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡൻ വർക്കി ഷിബു, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡ്രിയാൻ ജോൺ ഷിബു എന്നിവരാണ് കൃഷിയെയും പരിസ്ഥിതിയെയും സ്നേഹിച്ച് വർഷം മുഴുവൻ തൈകൾ നടുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനം മുതൽ ഈ പരിസ്ഥിതി ദിനം വരെ നൂറിലധികം തൈകളാണ് ഇരുവരും ചേർന്ന് നട്ടത് . നടുന്ന ചെടികളെപ്പറ്റിയും തൈകളുടെ വളർച്ചയും വീഡിയോയിൽ പകർത്തി കുട്ടുകുഞ്ചു എന്ന പേരിൽ ഇവർ തുടങ്ങിയ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട മന്ദാരവും കനേഡിയൻ കൊന്നയും ഒരു വർഷം കൊണ്ട് നല്ല വളർച്ചയെത്തി. ഫലവൃക്ഷ തൈകളാണ് ഇപ്പോൾ കൂടുതലായും നടുന്നത്. ആദ്യം വീഡിയോ എടുക്കാൻ തമാശക്ക് തുടങ്ങിയ നടീലാണ് പിന്നീട് ശീലമായി മാറിയത്. വീട്ടുകാരോടൊപ്പം കുറച്ച് കൃഷിയും ഇരുവർക്കുമുണ്ട് . ഗ്രോ ബാഗിലെ മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ വീടിന് ചുറ്റുമുള്ള കിളികളെയും ജീവികളെയുമെല്ലാം വീഡിയോയിൽ പകർത്തി യൂടൂബിലിട്ടു. നമുക്ക് ചുറ്റും എന്ന പേരിൽ ഒരു പരമ്പരയായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പറക്കും തവളയെയും പാമ്പിനെയും ഉൾകൊള്ളിച്ചുള്ള പരമ്പരയിലെ ആദ്യ വീഡിയോ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിലേറെ പേർ കണ്ടു.

വീടിന് ചുറ്റുമുള്ള 100 മരങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ .
 ചെടികൾ നടുന്നതും പരിപാലിക്കുന്നതും കിളികളെയും പൂമ്പാറ്റകളെയും സംരക്ഷിക്കുന്നതുമെല്ലാം ഉൾകൊള്ളിച്ച് ശരാശരി 15 മിനിട്ട് ദൈർഘ്യമുള്ള മൂന്ന് വീഡിയോകളാണ് പരമ്പരി യിലുള്ളത് . വെള്ളമുണ്ട ഒഴുക്കൻമൂല ചങ്ങാലിക്കാവിൽ ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും. മൂത്ത സഹോദരി വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി എവുലിൻ അന്ന ഷിബുവും മുഴുവൻ സമയവും സഹോദരങ്ങൾക്കൊപ്പം ചെടികൾ നടാനും വീഡിയോ ചിത്രീകരിക്കാനും കൂടെയുണ്ട്. ഇവർ നട്ട എല്ലാ ചെടികൾക്കും പേരെഴുതി ടാഗ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കുട്ടികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *