April 20, 2024

നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

0
Adeela.jpg
നാളെ മുതൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് 05-06-2021 മുതൽ 09-06-2021 വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവായ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഈ ദിവസങ്ങളിൽ താഴെ പറയുന്ന വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി നൽകിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവായി.
1) റേഷൻ കടകൾ
2) ഭക്ഷ്യ വസ്തുക്കൾ വില്ക്കുന്ന കടകൾ, ഹോട്ടൽ, ബേക്കറികൾ, പലചരക്ക് കട
3 പാൽ, പഴം പച്ചക്കറി, മത്സ്യമാംസ കടകൾ
4) മൃഗങ്ങൾക്കുള്ള തീറ്റ വസ്തുക്കളുടെ കടകൾ (കോഴി, പശു, മത്സ്യം മുതലായവ) 
5) കെട്ടിട നിർമ്മാണ സാമഗ്രികളുടെ കടകൾ (ഇലക്ട്രിക് & പ്ളംബിംഗ് ഉൾപ്പടെ) 
6) വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നല്കുന്ന സ്ഥാപനങ്ങൾ, പാക്കേജിംഗ് ഉൾപ്പടെ.
മേൽ സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ 9 മണിമുതൽ വൈകിട്ട് 7.30 വരെയാണ്.
ശുചീകരണം, കാർഷിക, കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ജോലികൾ നിർവഹിക്കാവുന്നതാണ്. സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തിക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യാത്ര പോലീസ് തടസ്സപ്പെടുത്താൻ പാടുള്ളതല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *