പാതയോരങ്ങളിൽ സുഖമമായ യാത്രക്ക് തടസം നിൽക്കുന്ന ബോർഡുകളും മറ്റും മാറ്റാനുള്ള നടപടികളാരംഭിച്ചു


Ad
പാതയോരങ്ങളിൽ സുഖമമായ യാത്രക്ക് തടസം നിൽക്കുന്ന ബോർഡുകളും മറ്റും മാറ്റാനുള്ള നടപടികളാരംഭിച്ചു
റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. ബഹു കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ, റോഡ് സുരക്ഷക്ക് തടസമാകുന്ന ബോർഡുകൾ വസ്തുക്കൾ സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇക്കാര്യം ജില്ലയിലെ ആർടിഒമാരുടെ വാട്സാപ്പിലോ ഇമെയിലിലോ ചിത്രങ്ങൾ സഹിതം സമർപ്പിക്കാവുന്നതാണ്
 ആർടിഒ (8547639012 , kl12.mvd@kerala.gov.in), ആർടിഒ എൻഫോസ്‌മെന്റ് (9188963112, rtoe12.mvd@kerala.gov.in)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *