March 29, 2024

ലോക പരിസ്ഥിതി ദിനത്തിൽ മാതൃക കാട്ടി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210605 Wa0022.jpg
ലോക പരിസ്ഥിതി ദിനത്തിൽ മാതൃക കാട്ടി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

സുൽത്താൻ ബത്തേരി : വനങ്ങൾ കാട്ടുനായ്ക്കരുടെ ജീവ സ്പന്ദനമാണ്. വനമില്ലാതെ 
കാട്ടുനായ്ക്ക ഗോത്ര വർഗ്ഗക്കാർക്കു ജീവിക്കാനാകില്ല .വയനാട്ടിലെ തൊണ്ണൂറ് ശതമാനം കാട്ടുനായ്ക്ക ഗോത്രത്തിൽ പെട്ടവരും ഉൾക്കാടുകളിൽ വസിക്കുന്നുവരാണ്. വന വിഭവങ്ങളും, കാട്ടു തേനും ശേഖരിച്ചാണ് അവർ ജീവിതം നയിക്കുന്നത്. വന നിയമങ്ങൾ ശക്തമാകുമ്പോൾ ഉൾക്കാടുകളിൽ നിന്നും കാട്ടുനായ്ക്കർ കുടിയൊഴിപ്പിക്കപ്പെടുന്നു. ഇതിന് പരിഹാരമായി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നാഷണൽ ആയുഷ് മിഷന്റെ കീഴിലുള്ള വയനാട് ആയുഷ്‌ ട്രൈബൽ മെഡിക്കൽ യൂണിറ്റ് ഞണ്ടം കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ മരങ്ങൾ നട്ടു പിടിപ്പിച്ചു സ്വഭാവിക വനം ഒരുക്കുന്നു. വനങ്ങളിൽ യൂക്കാലിപ്സും, തേക്കും നട്ടു പിടിപ്പിച്ചത് മൂലം വയനാട്ടിലെ തോടുകളും, വയലുകളും വറ്റി വരണ്ടു പ്രകൃതിയുടെ ആവാസ വ്യവസ്ഥക്കു കോട്ടം തട്ടുന്നതിന് ശാശ്വത പരിഹാരം കൂടിയാണിത് .നെല്ലി, പൂവരശ്, താന്നി, സീത, നാരകം, മന്താരം,ഉങ്ങ്, നീർ മരുത്, ആര്യവേപ്പ്, തുടങ്ങി ഇരുന്നൂറ് ഔഷധ വൃക്ഷങ്ങളാണ് കോളനിയിൽ നട്ടു പിടിപ്പിച്ചത്. ഡോ: അരുൺ ബേബി, ഡോ: അനു ജോസ്, ട്രൈബൽ പ്രൊമോട്ടർ മിനി, ട്രൈബൽ ആശ വർക്കർ ശോഭ,എൽദോ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *