May 14, 2026

കെഎസ്‌ആര്‍ടിസിയെന്ന പേര് മാറ്റില്ലെന്ന് കര്‍ണാടകം

0
IMG-20210605-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെഎസ്‌ആര്‍ടിസിയെന്ന പേര് മാറ്റില്ലെന്ന് കര്‍ണാടകം

 തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും, കേരളത്തിന്‍റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എം‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.

തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്ന ഇന്‍റെലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടിരുന്നു. ബോര്‍ഡ് പരിഗണിച്ചുവന്നിരുന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെഎസ്‌ആര്‍ടിസിയെന്ന പേര് തുടര്‍ന്നും ഉപയോഗിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *