March 29, 2024

40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാക്രമം വേണ്ട: വീണ ജോര്‍ജ്

0
Img 20210605 Wa0028.jpg
40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണനാക്രമം വേണ്ട: വീണ ജോര്‍ജ്

40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *