ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്.


Ad
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക്‌ 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.
ദേശീയ അര്‍ദ്ധവര്‍ഷ തെരഞ്ഞെടുപ്പില്‍ ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാനാകില്ലെങ്കിലും 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് ഉപയോഗിക്കാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *